ബഹ്‌റൈനില്‍ പോലീസ് പട്രോളിംഗ് വാഹനം തീയിട്ട മൂന്ന് പേര്‍ക്ക് മൂന്ന് വര്‍ഷം തടവ്

മനാമ: പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനം ബോംബെറിഞ്ഞ് കത്തിച്ച മൂന്ന് പേര്‍ക്ക് തടവ് ശിക്ഷ. മൂന്ന് വര്‍ഷമാണ് പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ജൂലൈ നാലിനാണ് സംഭവം നടന്നത്. പട്രോളിംഗ് വാഹനം ബാനി ജംറാ പള്ളിക്ക് സമീപം നിര്‍ത്തിയ സമയത്താണ് ആള്‍കൂട്ടത്തിനിടയില്‍ നിന്ന് വാഹനത്തിന് നേരെ യുവാക്കള്‍ ബോംബെറിഞ്ഞത്. സംഭവത്തില്‍ വാഹനം കത്തി. ഈ കേസില്‍ പിടിയിലായി ബഹ്‌റൈനി യുവാക്കള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.