പ്രണയസാഫല്യം; ഭാവന വിവാഹിതയായി

തൃശൂര്‍: മലയാളിത്തിന്റെ പ്രയ നടി ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍ തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ച് ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

ക്ഷേത്രത്തില്‍ ഭാവനയുടെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ബന്ധുക്കള്‍ക്കും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകീട്ട് സ്‌നേഹവിരുന്നൊരുക്കിയിട്ടുണ്ട്. ബംഗളൂരുവിലെ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പിന്നീട് വിവാഹസല്‍ക്കാരം നടത്തും.

നമ്മള്‍ എന്ന മലയാള ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നു വന്ന ഭാവന അന്നു തന്നെ തന്റേതായ ഒരിടം സിനിമയില്‍ സൃഷ്ടിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴ്, കന്നഡ ചിത്രങ്ങളിലും ഭാവന തന്റെ കഴിവ് തെളിയിച്ചിരുന്നു.

തൃശൂരില്‍ ഫോട്ടോഗ്രാഫറായിരുന്ന പരേതനായ ജി.ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണ് ഭാവന.