സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത കേസ്‌;ഭാസുരേന്ദ്ര ബാബു കോടതിയില്‍ കീഴടങ്ങി.

bhasurendra-babuകോഴിക്കോട്‌: 98 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൃത്രിമരേഖയുണ്ടാക്കി തട്ടിയെടുത്ത കേസില്‍ മാധ്യമപ്രവര്‍ത്തകനായ ഭാസുരേന്ദ്ര ബാബു കോഴിക്കോട്‌ വിജിലന്‍സ്‌ കോടതിയില്‍ കീഴടങ്ങി.

സര്‍ക്കാര്‍ ഭൂമി തട്ടയെടുത്ത കേസില്‍ ഭാസുരേന്ദ്ര ബാബുവിനെതിരെ കോഴിക്കോട്‌ വിജിലന്‍സ്‌ കോടതി അറസ്‌റ്റ്‌ വാറണ്ട്‌ പുറപ്പെടുപ്പിവിച്ചിരുന്നു. ഇതെ തുടര്‍ന്നാണ്‌ അദേഹം ഇന്ന്‌ കോടതിയില്‍ കീഴടങ്ങിയത്‌. കോടതി അദേഹത്തിന്‌ ജാമ്യം അനുവദിച്ചു.

കണ്ണൂര്‍ ശിവപുരം വില്ലേജില്‍പ്പെട്ട ചിത്രവട്ടത്ത്‌ റീസര്‍വ്വേ നമ്പര്‍ 12 ല്‍പ്പെട്ട ഭൂമിക്ക്‌ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ഭാസുരേന്ദ്ര ബാബുവിനെതിരെ നടപിട സ്വീകരിച്ചത്‌.

കേസില്‍ ഭാസുരേന്ദ്ര ബാബു ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ വിജിലന്‍സ്‌ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2007 നവംബര്‍ 14 ന്‌ കണ്ണൂര്‍ വിജിലന്‍സ്‌ ആന്റ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോയാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌.