ഭരതപ്പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറഞ്ഞു

ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ജീര്‍ണിച്ചു;ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത്‌

Untitled-1 copyതിരൂര്‍: ഇന്നലെ രാത്രി കുറ്റിപ്പുറം ഭാരതപ്പുഴയിലെ കാങ്കപ്പുഴക്കടവില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. കൂട്ടിലങ്ങാടി പാറടി ചോല വീട്ടില്‍ അലി(62)യാണ്‌ മരിച്ചത്‌. ഇന്നലെ പോലീസെത്തി ഇന്‍ക്വസ്‌റ്റ്‌ തയ്യാറാക്കിയ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റുകായായിരുന്നു. എന്നാല്‍ ഇന്നു രാവിലെ ബന്ധുക്കള്‍ എത്തിയപ്പോള്‍ മൃതദേഹം ജീര്‍ണിച്ച്‌ ദുര്‍ഗന്ധം വരുന്ന അവസ്ഥയിലായിരുന്നു. മോര്‍ച്ചറിയിലെ ഫ്രീസര്‍ പ്രവര്‍ത്തിക്കാതിരുന്നതാണ്‌ മൃതദേഹം ജീര്‍ണ്ണിക്കാന്‍ ഇടയാക്കിയത്‌. സംഭവത്തെ തുടര്‍ന്ന്‌ ബന്ധുക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും നാട്ടുകാരും ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്‌ സ്ഥലത്ത്‌ ഏറെ നേരം സംഘര്‍ഷത്തിനിടയാക്കി. tirur copy

സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന്‌ പരാതി നല്‍കി. പോസ്‌റ്റുമോര്‍ട്ട നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടു നല്‍കി.

അലി അവിവാഹിതനാണ്‌. സഹോദരങ്ങള്‍ മുഹമ്മദലി, പരേതയായ ഫാത്തി.