ഇന്ധനവില വര്‍ധന;തിങ്കളാഴ്ച ഭാരത് ബന്ദ്

ദില്ലി: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെയാണ് ബന്ദ്.

ബന്ദ് നടക്കുന്ന തിങ്കഴാള്ച എല്ലാ പെട്രോള്‍ പമ്പുകളിലും പ്രതിഷേധ ധര്‍ണ്ണ സംഘിടിപ്പിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സര്‍ജേവാല വ്യക്തമാക്കി.

ബന്ദിന് പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണ നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.

Related Articles