എനിക്കിഷ്ടം ഇന്ദ്രനോട് ; ഭാമ

Bhama Indrajithസിനിമാ ലോകത്ത് തനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ടെങ്കിലും ഏറ്റവും അടുപ്പം ഇന്ദ്രജിത്തിനോടാണെന്നു നടി ഭാമ. ഒട്ടേറെ ചിത്രങ്ങളില്‍ തങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ടെന്നും ഇന്‍ഡസ്ട്രിയില്‍ തന്റെ പ്രിയ സുഹൃത്ത് ഇന്ദ്രനാണെന്നും ഭാമ പറഞ്ഞു.

ഒട്ടേറെ മലയാള സിനിമകളില്‍ അഭിനയിച്ച ഭാമക്ക് ഇപ്പോള്‍ പ്രിയം കന്നഡ സിനിമകളിലാണ്. കൈനിറയെ കന്നഡയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഭാമ.

മലയാളത്തില്‍ തനിക്ക് ടൈപ്പ് കഥാപാത്രങ്ങളാണ് ലഭിക്കുന്നതെന്നും പുതുമയുള്ളതൊന്നും ലഭിച്ചിരുന്നില്ലെന്നും ഭാമ പറഞ്ഞു. അതേ സമയം കന്നഡയില്‍ തനിക്ക് ഒട്ടേറെ പുതുമയുള്ള കഥാപാത്രങ്ങള്‍ ലഭിച്ചതായും ഭാമ പറഞ്ഞു. തന്റെ ഒഴിവ് സമയം ഡ്രൈവിങ്, യോഗ, നീന്തല്‍ നൃത്തം എന്നിവക്കായി ഉപയോഗിക്കുകയാണെന്നും ഭാമ വ്യക്തമാക്കി.