ബി.എഫ്‌.എ പ്രവേശനം : തീയതി നീട്ടി

images (1)തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്‌സ്‌ കോളജുകളിലെ ഒന്നാം വര്‍ഷ ബി.എഫ്‌.എ. പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ രണ്ടുവരെ നീട്ടി. പൂരിപ്പിച്ച അപേക്ഷ വൈകുന്നേരം അഞ്ച്‌ മണിക്ക്‌ മുമ്പായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, പത്മവിലാസം റോഡ്‌, ഫോര്‍ട്ട്‌(പി.ഒ), തിരുവനന്തപുരം-695 023 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.