Section

malabari-logo-mobile

ബേപ്പുരില്‍ നിന്നും മലാപ്പറമ്പിലേക്ക് തീരദേശത്തുകുടി  നാലുവരിപ്പാത

HIGHLIGHTS : കോഴിക്കോട് : ബേപ്പൂര്‍ തുറമുഖത്ത് നിന്നും മലാപ്പറമ്പ് ജംങഷന്‍ വരെ 18.4 കിലോമീറ്റര്‍ നീളത്തില്‍ നാലുവരിപ്പാതക്ക് കേന്ദ്രാനുമതി.

മതിപ്പ് ചിലവ് 400 കോടി രൂപ

കോഴിക്കോട് : ബേപ്പൂര്‍ തുറമുഖത്ത് നിന്നും മലാപ്പറമ്പ് ജംങഷന്‍ വരെ 18.4 കിലോമീറ്റര്‍ നീളത്തില്‍ നാലുവരിപ്പാതക്ക് കേന്ദ്രാനുമതി. ഭാരത് മാല പദ്ധതിയുടെ ഭാഗമായാണ് ഈ റോഡുള്‍പ്പെടെ കേരളത്തില്‍ മൂന്ന് റോഡുകള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്.
400 കോടിരൂപ മതിപ്പ് ചിലവുവരുമെന്നാണ് കണക്കാക്കുന്നത്.
ഷിപ്പിങ് മന്ത്രാലയം പാതയുടെ വിശദമായ പദ്ധതി നിര്‍ദ്ദേശം തയ്യാറാക്കി സമര്‍പ്പിക്കും.

ബേപ്പുര്‍ തുറമുഖത്ത് നിന്ന് തുടങ്ങുന്ന നിര്‍ദ്ദിഷ്ട റോഡ് ഗോതീശ്വരം, മാറാട്, പയ്യാനക്കല്‍, കോതി, കോഴിക്കോട് ബീച്ച്, പണിക്കര്‍ റോഡ് എരഞ്ഞിപ്പാലം വഴിയാണ് കടന്ന് പോകുക.
കോഴിക്കോട് നഗരത്തിലെ പ്രധാന റോഡുകളെ ക്രോസ് ചെയ്യുന്നിടങ്ങളില്‍ മേല്‍പ്പാലം നിര്‍മ്മിക്കും.

sameeksha-malabarinews

ചാലിയത്തു നിന്ന് ബേപ്പൂരിലേക്ക് പാലം വന്നുകഴിഞ്ഞാല്‍ മലപ്പുറം ജില്ലയുടെ തീരദേശ മേഖലക്ക് കുടി ഈ പദ്ധതി വലിയ അനുഗ്രഹമാകും
കൊല്ലം ഹാര്‍ബര്‍ ദേശീയപാത റോഡ്, അഴീക്കല്‍ തുറമുഖ ബൈപ്പാസ് തുടങ്ങിയവയാണ് കേരളത്തില്‍ അനുമതി ലഭിച്ച മറ്റ് പദ്ധതികള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!