Section

malabari-logo-mobile

ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ വമ്പിച്ച ആദായ വില്‍പ്പന

HIGHLIGHTS : തിരു: കേരളത്തിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളിലാണ് വമ്പിച്ച ആദായ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ 7 മുതലാണ് മദ്യത്തിന്റെ വില കുറച്ച് വില്‍പ്പന...

Untitled-1 copyതിരു: കേരളത്തിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളിലാണ് വമ്പിച്ച ആദായ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ 7 മുതലാണ് മദ്യത്തിന്റെ വില കുറച്ച് വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. പല ബ്രാന്‍ഡുകളുടെയും വില പകുതിയിലധികം കുറച്ചിട്ടുണ്ട്.

ആദ്യമായാണ് ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി മദ്യത്തിന്റെ ആദായ വില്‍പ്പന നടക്കുന്നത്. താഴ്ന്ന തരം ബ്രന്റഡ് മദ്യങ്ങള്‍ക്കാണ് വില വളരെ കുറവുള്ളത്. അതേസമയം 4 മുന്തിയ ഇനം ബ്രാന്‍ഡുകള്‍ക്കും വില കുറച്ചിട്ടുണ്ട്. ക്ലാസ് 21 എ എന്ന ബ്രാന്‍ഡിന് 360 രൂപയില്‍ നിന്നും 340 രൂപയായി കുറച്ചിട്ടുണ്ട്. മോര്‍ഫ്യൂസ് എന്ന ബ്രാന്‍ഡിന് 840 രൂപയില്‍ നിന്നും 830 രൂപയായി വിലകുറച്ചിട്ടുണ്ട്. 130 രൂപക്ക് വിറ്റിരുന്ന ബ്രാണ്ടിക്കിപ്പോള്‍ 70 രൂപയാണ് വില.

sameeksha-malabarinews

ബീവറേജ് ഔട്ട്‌ലെറ്റുകള്‍ വഴി നടത്തുന്ന ആദായ വില്‍പ്പനക്ക് സര്‍ക്കാരിന്റെ അനുമതിയുണ്ടോ എന്ന കാര്യം വ്യക്തമല്ല. അതേസമയം മദ്യ ഉപഭോഗത്തിന്റെയും വില്‍പ്പനയുടെയും കണക്കുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് മദ്യം വിലകുറച്ച് വില്‍ക്കുന്നതെന്നാണ് വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!