മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സൂരാജ് വെഞ്ഞാറമൂടിന്

suraj national award_ദില്ലി: 2014ലെ മികച്ച നടനുള്ള ദേശീയ അവര്‍ഡ് മലയാളത്തിന്റെ സ്വന്തം സൂരാജ് വെഞ്ഞാറമൂടിന്. ഡോ ബിജു സംവിധാനം ചെയ്ത പേരറിയാത്തവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂരാജിനെ മികച്ച നടനായി തെരെഞ്ഞുടത്തത്. ഷഹീദ് എന്ന ചിത്രത്തില്‍ അഭിനയിച്ച രാജ്കുമാര് റാവുവും സൂരാജിനൊപ്പം അവാര്‍ഡ് പങ്കിടുന്നുണ്ട്.
നടികൂടിയായ ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡയസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഗീതാഞ്ജലി ഥാപയെ മികച്ച നടിയായും തെരഞ്ഞെടുത്തിട്ടുണ്ട്. ആനന്ദ് ഗാന്ധി സംവിധാനം ചെയ്ത ഷിപ്പ് ഓഫ് തെസ്യൂസാണ് ഈ വര്‍ഷത്തെ മികച്ച ചിത്രം. ഷഹീദ് സംവിധാനം ചെയ്ത ഹന്‍സല്‍ മേത്തയാണ് മികച്ച സംവിധായകന്‍.

മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കൂടി ബിജുവിന്റെ പേരറിയാത്തവന് കിട്ടിയിട്ടുണ്ട്. ലയേഴ്‌സ് ഡയസിലുടെ രാജീവ് രവിക്ക് മികച്ച ഛായഗ്രാഹകനുള്ള അവാര്‍ഡും ലഭിച്ചു
അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും, മലയാളഭാഷക്കും സിനിമക്കും താനീ അവാര്‍ഡ് സമര്‍പ്പി്ക്കുന്നവെന്നും സുരാജ് അവാര്‍ഡ് പ്രഖ്യാപനത്തോട് പ്രതികരിച്ചു.

നല്ല സിനിമകളെ അവഗണിക്കുന്ന സംസ്ഥാനസര്‍ക്കാരിനും, നല്ല സിനിമകള്‍ ഉണ്ടാക്കാന്‍ അനുവദിക്കാത്ത മലയാള ചലചിത്രമേഖലക്കും അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നാണ് ഡോ ബിജു പ്രതികരിച്ചത്.