ജയഹെയ്ക്ക് വീണ്ടും അവാര്‍ഡ്‌

സി പി ഐ എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്  സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിർവഹിച്ച ജയഹെ മികച്ച സിനിമയായ് തെരഞ്ഞെടുത്തു .
നാല്പതോളം ഷോർട്ട് ഫിലിമുകളോട് മത്സരിച്ചാണ് ജയഹെ അവാർഡിനർഹമായത് .
സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും അമ്പത് ലക്ഷത്തിലേറെ ആളുകൾ കാണുകയും ചെയ്ത ജയഹെയെ തേടി ഇതിനോടകം തന്നെ ഒട്ടേറെ പുരസ്കാരങ്ങൾ വന്നെത്തിയിട്ടുണ്ട് .പി.ജെ ആൻറണി ഷോർട്ട് ഫിലിം മത്സരത്തിൽ മികച്ച സിനിമ ഉൾപ്പെടെ ജയ ഹെ ഏഴ് അവാർഡുകളാണ് വാരിക്കൂട്ടിയത് .ക്യാമറ : പ്രതാപ് ജോസഫ് ,എഡിറ്റിങ് :മനു ബാലകൃഷ്ണൻ ,സംഗീതം: ഷമേജ് ശ്രീധർ ,ആർട്ട് :പ്രണേഷ്