ബര്‍ണാഡ് കിപ്പിയാഗോ കൊച്ചി മാരത്തണ്‍ ജേതാവ്

bernard-kipyegoകൊച്ചി: പ്രഥമ അന്താരാഷ്ട്ര കൊച്ചി ഹാഫ് മാരത്തണില്‍ ബര്‍ണാഡ്കിപ്പിയാഗോ ജേതാവായി. ഒരു മണിക്കൂറും രണ്ട് മിനിറ്റും അന്‍പത്തിയാറ് സെക്കന്റുമെടുത്താണ് ബര്‍ണാഡ് കിപ്പിയാഗോ ഫിനിഷ് ചെയ്തത്. ബര്‍ണാഡ് കെനിയന്‍ താരമാണ്.

മറ്റൊരു കെനിയന്‍ താരമായ ലോക നാലാം നമ്പര്‍ താരവുമായ ഇമ്മാനുവല്‍ മുടായിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബര്‍ണാഡ് കിപ്പിയാഗോ ജേതാവായത്.

വനിത വിഭാഗത്തില്‍ കെനിയന്‍ താരമായ ഹെല കിപ്‌റോപ് ജേതാവായി. കൊച്ചി മാരത്തണില്‍ ഒന്നാമതെത്തുന്നവര്‍ക്ക് 5,000 ഡോളറാണ്(മൂന്ന് ലക്ഷം രൂപ) സമ്മാനത്തുക.

ഇന്ത്യന്‍ വിഭാഗത്തില്‍ പുരുഷന്‍മാരില്‍ ജി ലക്ഷ്മണും വനിതാ വിഭാഗത്തില്‍ എന്‍ സൂര്യയുമാണ് ജേതാക്കളായത്.