പുരുഷന്‍മാരിലും ബ്രസ്റ്റ്‌ ക്യാന്‍സര്‍

Male-Breast-Cancerസ്‌ത്രീകളില്‍ മാത്രം കണ്ടുവന്നുകൊണ്ടിരിക്കുന്ന ബ്രസ്റ്റ്‌ ക്യാന്‍സര്‍ ഇപ്പോള്‍ പുരുഷന്‍മാരിലും വ്യാപിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്‌. സ്‌ത്രീകളില്‍ മാത്രമേ ബ്രസ്റ്റ്‌ ക്യാന്‍സര്‍ വരുകയൊള്ളുവെന്ന ധാരണ തിരുത്തിയാണ്‌ പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്‌. മാറിടമില്ലാത്ത പുരുഷന്‍മാര്‍ക്ക്‌ എങ്ങിനെ ക്യാന്‍സര്‍ ബാധിക്കുന്നു വെന്നാണ്‌ പൊതുവെ ഉയരുന്ന സംശയം. എന്നാല്‍ യുഎസ്‌, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ 0.5 ശതമാനം മുതല്‍ ഒരു ശതമാനം വരെ ക്യാന്‍സര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌.

പുരുഷന്‍മാര്‍ പൊതുവെ തങ്ങളുടെ മാറിടത്തില്‍ കാണുന്ന വേദനയില്ലാത്ത മുഴകളും തടിപ്പുകളും ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇത്തരം മുഴകളെ അവഗണിക്കാതെ ശ്രദ്ധിക്കണമെന്നാണ്‌ ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്‌.

സ്‌ത്രീകളില്‍ ഈ രോഗത്തിന്‌ നടത്തുന്ന സര്‍ജറി, റേഡിയേഷന്‍, കീമോതെറാപ്പി എന്നിങ്ങനെയുള്ള ചികിത്സ തന്നെയാണ്‌ പുരുഷന്‍മാരിലും നടത്തുക.