Section

malabari-logo-mobile

എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി പാളം തെറ്റി;10 മരണം

HIGHLIGHTS : ഹൊസൂര്‍: എന്‍ജിന് തീപിടിച്ചതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ ഹൊസൂരിനടുത്ത് വെച്ച് എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റി.

bengaluru-ernakulam-express-derailsഹൊസൂര്‍: എന്‍ജിന് തീപിടിച്ചതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ ഹൊസൂരിനടുത്ത് വെച്ച് എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റി. പ്രാരംഭ സൂചനകളനുസരിച്ച് 10 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 20 ഓളം പേര്‍ ബോഗിക്കുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ഫെബ്രുവരി 13 ന് രാവിലെ ഏഴേ മുക്കാലോടെ ആണ് അപകടം നടന്നത് .ഹോസൂരിനടുത്ത് ആനയ്ക്കല്‍ എന്ന സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. ബംഗളൂരുവില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. യാത്രക്കാര്‍ തന്നെ ആണ് രക്ഷാ പ്രവര്‍ത്തനം തുടങ്ങിവച്ചത്. മൂന്ന് പേര്‍ മരിച്ചതായി റെയില്‍വേ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് അനൌദ്യോഗിക വിവരം.

sameeksha-malabarinews

എസി കോച്ചുകള്‍ ഉള്‍പ്പെടെ ഒമ്പത് ബോഗികളാണ് പാളം തെറ്റിയതെന്നാണ് വിവരം. രാവിലെ ആറേകാലിന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട തീവണ്ടിയാണ് അപകടത്തില്‍ പെട്ടത്. പല ബോഗികളിലും യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. പോലീസും റെയില്‍വേ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മലയാളികളായിരുന്നു തീവണ്ടിയിലെ യാത്രക്കാരില്‍ ഏറേയും. യാത്രക്കാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ മലയാളി അസോസിയേഷനുകളാണ് അപകടവിവരം റെയില്‍വേയെ അറിയിച്ചത്. മലയാളി സംഘടനകള്‍ തന്നെയാണ് അപകട സ്ഥലത്തേക്ക് ആംബുലന്‍സുകള്‍ എത്തിച്ചത്. അപകടം നടന്ന് അരമണിക്കൂറോളം കഴിഞ്ഞാണ് രക്ഷാ പ്രവര്‍ത്തകര്‍ എത്തിയത്. കൊച്ചിയില്‍ കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: 0484 2100317

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!