ബംഗാളില്‍ മോഷ്ടാവിനെ ലിംഗം ഛേദിച്ചും അടിച്ചും കൊലപ്പെടുത്തി

കൊലപ്പെടുത്തിയത്‌ ജൂനിയര്‍ ഡോക്ടര്‍മാര്‍

Untitled-1 copyകൊല്‍ക്കത്ത: കോളേജ്‌ ഹോസ്‌റ്റലില്‍ നിന്ന്‌ മൊബൈല്‍ മോഷ്ടിച്ചയാളെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പിടികൂടി ലിംഗം ഛേദിച്ച ശേഷം തല്ലിക്കൊന്നു. കൊല്‍ക്കത്ത സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള എന്‍ആര്‍എസ്‌ മെഡിക്കല്‍കോളേജിലാണ്‌ അതിക്രൂരമായ ഈ കൊലപാതകം നടന്നത്‌.

കോളേജ്‌ ഹോസ്‌റ്റലില്‍ നിന്ന്‌ കുറച്ച്‌ കാലമായി മൊബൈല്‍ ഫോണും ലാപ്‌ടോപും കളവ്‌ പോകുന്നത്‌ പതവിവായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മോഷണം നടത്തുന്ന ഇരുപത്തിയെട്ടുകാരനെ വിദ്യാര്‍ത്ഥികള്‍ കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന്‌ ഇവര്‍ ഇയാളെ ഹോസ്‌റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക്‌ കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചുകളയുകയായിരുന്നു. തുടര്‍ന്ന്‌ ഇയാളെ ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്‌തു. അടിയുടെ ആഘാതത്തില്‍ ഇയാള്‍ മരണപ്പെടുകയും ചെയ്‌തു.

സംഭവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ ജൂനിയര്‌ ഡോക്ടര്‍മാരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌