രാജ്യത്തെ 20 കോടി പെണ്‍കുട്ടികള്‍ക്കായി ബനാറസ്‌ സാരി തയ്യാറാക്കാന്‍ നെയ്‌ത്തുകാരോട്‌ മോദി

Untitled-1 copyവാരാണസി:’ രാജ്യത്തെ ഏറ്റവും പ്രശസ്‌തമായ ബനാറസ്‌ സാരി ഉത്‌പാദകരായ നെയ്‌ത്തുകാരോട്‌ ഉത്‌പാദനം വര്‍ദ്ധിപ്പിക്കാനായി നരേന്ദ്രമോദിയുടെ ആഹ്വാനം. വിവാഹിതരാകാന്‍ പോകുന്ന രാജ്യത്തെ 20 കോടിയോളം വരുന്ന പെണ്‍കുട്ടികള്‍ക്കായി 20 കോടിയോളം ബനാറസ്‌ സാരി തയ്യാറാക്കാനാണ്‌ മോദി ആവശ്യപ്പെട്ടിരിക്കുന്നത്‌.

രാജ്യത്തെ 20 കോടിയോളം വരുന്ന പെണ്‍കുട്ടികളാണ്‌ വിവാഹിതരാകാന്‍ പോകുന്നതെന്നും അതുകൊണ്ട്‌ തന്നെ അത്രയും വലിയ വിപണിയാണ്‌ നിങ്ങളെ കാത്തിരിക്കുന്നതെന്നും മോദി. ഓരോ അമ്മമാരും തങ്ങളുടെ മകള്‍ക്ക്‌ വിവാഹ സമ്മാമായി ബനാറസ്‌ സാരി നല്‍കാന്‍ ആഗ്രഹിക്കുന്നവരാണെന്നും മോദി പറഞ്ഞു. അതേസമയം ഉത്‌പാദനത്തോടൊപ്പം ഗുണമേന്മയും, സേവനവും വര്‍ദ്ധിപ്പിക്കണമെന്നും പ്രധാനമ്ര്രന്തി ആവശ്യപ്പെട്ടു. ലോകം മുഴുവന്‍ അറിയുന്ന ബനാറസ്‌ പട്ടിനെ ലോകത്തെമ്പാടും വില്‍പ്പന നടത്താനും നമുക്ക്‌ കഴിയണമെന്നാണ്‌ മോദി പറഞ്ഞു.

ബനാറസ്‌ സാരി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്‌ 40,000 ത്തോളം വരുന്ന പരമ്പരാഗത നെയ്‌ത്തുകാരാണ്‌.