ബിഇഎം എച്ച്എസ്എസ്സിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

പരപ്പനങ്ങാടി : പരപ്പനങ്ങാടി ബി ഇ എം ഹെയർ സെക്കൻണ്ടറി സ്ക്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തി ഉത്ഘാടനം സി എസ് ഐ കോർപറേറ്റ് മാനേജർ റവ: ഡോ: ടി ജെ ജെയിംസിന്റെ
നേതൃത്യത്തിൽ പി ടി എ പ്രസിണ്ടന്റ് ഷെമീർ കന്ന്യകത്ത്, വിഷൻ 20-20 ചെയർമാൻ നിയാസ് പുളിക്കലകത്ത്, ഹെഡ്മിസ്സിസ് ജോയ്സി കെ ജോസഫ് എന്നിവർ ചേർന്ന് തറക്കല്ലിട്ട് നിര്‍വഹിച്ചു.

കൗൺസിലർ നൗഫൽ ഇല്യൻ,പി ഒ അബ്ദുൽ സലാം.ടി അരവിന്ദൻ, എ വി സദാശിവൻ, റൈനർ കുനിയത്ത്, പ്രസാദ്, വി എം രാജു ഉപദേശി. മുഹമ്മദ് അബ്ദുൽ നാസർ മാസ്റ്റർ. നിഷിലി കെ പി. എം സിറാജ് എന്നിവർ പങ്കെടുത്തു.