ക്രിസ്‌മസ്‌ ആഘോഷിച്ചു

Story dated:Thursday December 10th, 2015,06 32:pm
sameeksha

BEM SCHOOL CHRITMAS CELEBRATION TABLOWപരപ്പനങ്ങാടി: പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ക്രിസ്‌മസ്‌ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ക്രിസ്‌തുവിന്റെ പിറവിയെ ഓര്‍മ്മിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ടാബ്ലോ ശ്രദ്ധേയമായി. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ മേരി ജോസഫ്‌ അധ്യകഷത വഹിച്ചു. ചര്‍ച്ച്‌ വര്‍ക്കര്‍ വി എം രാജു വിദ്യാര്‍ഥികള്‍ക്ക്‌ ക്രിസ്‌മസ്‌ സന്ദേശം നല്‍കി. തുടര്‍ന്ന്‌ വിദ്യാര്‍ഥികളും അധ്യാപകരും ക്രിസ്‌മസ്‌ ഗാനമാലപിച്ചു. ഡപ്യൂട്ടി ഹെഡ്‌മാസ്റ്റര്‍ കെ ദിവാകരന്‍ ക്രിസ്‌മസ്‌ ആശംസകള്‍ നേര്‍ന്നു. ഹെഡ്‌മാസ്റ്റര്‍ ഷാജി വര്‍ക്കി സ്വാഗതവും പ്രഭാകരന്‍ നന്ദിയും പറഞ്ഞു.