കുവൈത്തില്‍ റമദാനില്‍ ഭിക്ഷാടനം നടത്തിയാല്‍ പ്രവാസികളെ നാടുകടത്തും

കുവൈത്ത് സിറ്റി:  കുവൈത്തില്‍ റമദാന്‍ മാസത്തില്‍ ഭിക്ഷാടനം വ്യാപകമാകുന്നത് നിയന്ത്രിക്കാന്‍ ആഭ്യന്തര വകുപ്പ് രംഗത്ത്. റമദാനില്‍ അനധികൃത പണപ്പരിവും ഭിക്ഷാടനവും നിരോധിക്കാന്‍ മന്ത്രാലയം തീരുമാനിച്ചു.

ഇതി ലംഘിച്ച് പണപ്പിരിവോ ഭിക്ഷാടനമോ നടത്തിയാല്‍ ഇവരെ പിടികൂടി ഉടനെ തന്നെ നാടുകടത്താനാണ് നിര്‍ദ്ദേശം. ഇത്തരം നിയമലംഘകരുടെ സ്‌പോണ്‍സര്‍മാരും നിയമനടപടി നേരിടേണ്ടിവരും. ഇത്തരം സ്‌പോണ്‍സര്‍മാരെയും, പിടിക്കപെടുന്നവര്‍ക്ക് വിസ നല്‍കിയ സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും ആഭ്യന്തരവകുപ്പിന്റെ കുടിയേറ്റവിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

റമദാന്‍ മാസത്തില്‍ സന്ദര്‍ശക വിസ നല്‍കുന്ന കാര്യത്തിലും കര്‍ശന നിയന്ത്രണണങ്ങള്‍ കൊണ്ടുവന്നതായും കുവൈത്തിലെ ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Related Articles