Section

malabari-logo-mobile

പൂട്ടുന്ന ബാറുകള്‍ ബിയര്‍ വൈന്‍ പാര്‍ലറുകളായി മാറും

HIGHLIGHTS : തിരു: ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ സര്‍ക്കാര്‍ പൂട്ടുമെന്ന് പ്രഖ്യാപിച്ച ബാറുകള്‍ ഉണ്ടായിരുന്ന ഹോട്ടലുകള്‍ക...

beerതിരു:  ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ സര്‍ക്കാര്‍ പൂട്ടുമെന്ന് പ്രഖ്യാപിച്ച ബാറുകള്‍ ഉണ്ടായിരുന്ന ഹോട്ടലുകള്‍ക്ക് ബീയര്‍ വൈന്‍ arപാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിക്കാനുള്ള നീക്കം ശക്തമാകുന്നു. പുട്ടിയതും പൂട്ടാനൊരുങ്ങന്നതുമായ 712 ബാറുകളില്‍ ത്രീസ്റ്റാര്‍ ഫോര്‍സ്റ്റാര്‍ സൗകര്യങ്ങള്‍ ഉള്ളവയിലായിരിക്കും ബിയര്‍പാര്‍ലറുകള്‍ അനുവദിക്കുക.

കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ ആവിശ്യം മുന്‍നിര്‍ത്തിയാണ് ഇത്തരം നീക്കം. സംസ്ഥാനത്ത് ഇപ്പോള്‍ 33 ബിയര്‍പാര്‍ലര്‍ ലൈസന്‍സുകളാണ് എക്‌സൈസ് വകുപ്പ് നല്‍കിയിട്ടുള്ളത്. ഇവയില്‍ ഭൂരിഭാഗവും സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ബാറുകള്‍ ഒറ്റയിടിക്ക് അടക്കുന്നതോടെയുണ്ടാകുന്ന അനധികൃതവില്‍പ്പനക്കും, അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള അനധികൃതമദ്യത്തിന്റെ ഒഴുക്കിനും്്ര ഒരു പരിധിവരെ തടയിടാന്‍ ഇവ അനുവദിക്കുന്നതിലൂടെ കഴിയുമെന്നാണ് ഏക്‌സൈസ് വകുപ്പും കരുതുന്നത്.

sameeksha-malabarinews

എന്നാല്‍ മദ്യവിരുദ്ധസംഘടനകള്‍ ഈ നീക്കത്തിനെതിരാണ് ഇതിന്റെ മറവില്‍ ബാറുകള്‍ വീണ്ടും മദ്യശാലകളായി മാറുമെന്ന് ഇവര്‍ പറയുന്നു. ബിയറില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവ് അഞ്ചു ശതമാനം മുതല്‍ എട്ടു വരെയാണ്. അറനൂറ്റി അമ്പത് എംഎല്‍ കുപ്പിയിലടങ്ങിയ ഒരു ബിയര്‍ കഴിക്കുമ്പോള്‍ 39 എംഎല്‍ മുതല്‍ 45 എംഎല്‍ വരെ ആല്‍ക്കഹോള്‍ ശരീരത്തിലെത്തുന്നു. ഇത് രണ്ട് പെഗ് ബ്രാന്‍ഡിയോ വിസ്‌ക്കിയോ കഴിക്കുന്നതിന് തുല്ല്യമാണ് ഇതോടെ മദ്യപര്‍ കുട്ടത്തോടെ ബിയറിലേക്ക് തിരിയുമെന്നും ഇത് മദ്യനിരോധനമെന്ന സ്വപ്നത്തെ തകര്‍ക്കുമെന്നും ഈ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!