Section

malabari-logo-mobile

ബിയര്‍ ഓര്‍മ്മ നശിപ്പിക്കും

HIGHLIGHTS : ലണ്ടന്‍ : ബിയര്‍ അമിതമായി ഉപയോഗിച്ചാല്‍ ഓര്‍മ്മശക്തി നശിക്കുമെന്ന് റിപ്പോര്‍ട്ട്. ദിവസേന രണ്ട് പിന്റ് ബിയര്‍ കഴിക്കുന്നവരാണെങ്കില്‍ അധികം താമസിയാതെ...

downloadലണ്ടന്‍ : ബിയര്‍ അമിതമായി ഉപയോഗിച്ചാല്‍ ഓര്‍മ്മശക്തി നശിക്കുമെന്ന് റിപ്പോര്‍ട്ട്. ദിവസേന രണ്ട് പിന്റ് ബിയര്‍ കഴിക്കുന്നവരാണെങ്കില്‍ അധികം താമസിയാതെ തന്നെ നിങ്ങളുടെ ഓര്‍മ്മശക്തി നശിക്കുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

മധ്യവയസ്‌കരിലാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. 40 വയസ്സ് കഴിഞ്ഞവര്‍ പതിവായി ബിയര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് നിര്‍ത്തണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അല്ലാത്ത പക്ഷം ഓര്‍മ്മശക്തി എന്നെന്നേക്കുമായി നശിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്.

sameeksha-malabarinews

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടണ്‍ ബ്രിട്ടണിലെ 5000 ത്തോളം പുരുഷന്‍മാരില്‍ 20 വര്‍ഷത്തോളം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.

ബിയര്‍ കുടിക്കുന്നതിന്റെ അവസ്ഥകളെ പറ്റി ആദ്യമായാണ് ഇത്തരത്തില്‍ ഒരു പഠനം നടക്കുന്നത്. ദിവസം ഒരു പിന്റ് ബിയറോ, ഒരു വലിയ ഗ്ലാസ് വൈനോ കഴിക്കുന്നവരില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേ സമയം രണ്ട് പിന്റ് ബിയറോ രണ്ട് വലിയ ഗ്ലാസ് വൈനോ കഴിക്കുന്നവരിലാണ് ഓര്‍മ്മശക്തി കുറയുന്നതായി കണ്ടെത്തിയത്. 40 നും 50 നും ഇടയില്‍ പ്രായമുള്ളവരിലാണ് ഗവേഷണം നടത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!