പാലക്കാട് ശ്രീചക്ര ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ഋഷിരാജ് സിംഗ് പൂട്ടിച്ചു

rishiraj singhപാലക്കാട്:  ബിയര്‍ ആന്റ് വൈന്‍ പാര്‍ലറിന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പൂട്ടിച്ചു. പാലക്കാട് ശ്രീചക്ര ബിയര്‍ ആന്റ് വൈന്‍ പാര്‍ലറാണ് നിയമ ലംഘനം നടത്തിയതിന് ഋഷിരാജ് സിംഗ് പരിശോധിച്ച് പൂട്ടാനുത്തരവിട്ടത്.

പാലക്കാട്ടെ മൂന്ന് ബിയര്‍ ആന്റ് വൈന്‍ പാര്‍ലറില്‍ ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന. ഒരു കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് മാത്രമുള്ള ശ്രീചക്രയില്‍ അനധികൃതമായി നടത്തുന്ന റസ്റ്ററന്റ് ബിയര്‍ കൗണ്ടര്‍ പരിശോധനയില്‍ കണ്ടെത്തി. ഇതോടെ ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ താല്ക്കാലികമായി അടച്ചുപൂട്ടാന്‍ എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിടുകയായിരുന്നു.

ചിലയിടങ്ങളില്‍ വില്‍പ്പന നടത്തുന്ന ബിയറിന് ഗുണനിലവാരം പോരെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. ഗുണനിലവാരം പരിശോധിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.