ബിയര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ബിയര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിടുംപൊയില്‍-വയനാട് ചുരം റോഡിലാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. കര്‍ണാടകയില്‍ നിന്നും കാസര്‍കോഡ് ബീവറേജസ് കോര്‍പ്പറേഷന്റെ ഡിപ്പോയിലേക്ക് ബിയര്‍ കൊണ്ടു പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ലോറി ഡ്രൈവര്‍ രങ്കപ്പ(38), ക്ലീനര്‍ നാരായണന്‍(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാവൂര്‍ താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോറി മറഞ്ഞയുടനെ തീപിടുത്തമുണ്ടായി. സ്ഥലത്തെത്തിയ പേരാവൂര്‍ അഗ്നിശമന സേനയാണ് തീയണച്ചത്.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ റോഡിലേക്ക് വീണ ബിയര്‍കുപ്പികള്‍ കടത്തിക്കൊണ്ടുപോയി. കേളകം, പേരാവൂര്‍ സ്‌റ്റേഷനുകളിലെ പോലീസാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.