ബീച്ച്‌ ഫുട്‌ബോളിന്‌ തുടക്കമായി

beech footbalപൊന്നാനി: ഡി ടി പി സി നിള ടൂറിസം ഡെവലപ്‌മെന്റ്‌ കോപ്പറേറ്റീവ്‌ സൊസൈറ്റിയുമായി ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന ബീച്ച ഫുട്‌ബോള്‍ മല്‍സരം ജില്ലാ കലക്ടര്‍ എ ഷൈമോള്‍ ഉദ്‌ഘാടനം ചെയ്‌തു. ബീച്ച്‌ ഫുട്‌ബോള്‍ മല്‍സരം സംസ്ഥാനത്തെ പ്രധാന കായിക വിനോദമാക്കി മാറ്റുന്നതിനുള്ള ശ്രമം നടത്തുമെന്ന്‌ കലക്ടര്‍ ഉദ്‌ഘാടന ചടങ്ങില്‍ അറിയിച്ചു. പടിഞ്ഞാറെക്കര ബീച്ച്‌ സംസ്ഥാനത്തെ തന്നെ പ്രധാന ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളുമെന്ന്‌ കലക്ടര്‍ അറിയിച്ചു.

പുറത്തൂര്‍ പഞ്ചായത്ത്‌ മെംബര്‍ കറുകയില്‍ നിഷ അധ്യക്ഷത വഹിച്ചു. മെംബര്‍ കെ വി ഹംസകോയ, ഡി ടി പി സി സെക്രട്ടറി വി ഉമ്മര്‍കോയ,
നിള ടൂറിസം ഡെവലപ്‌മെന്റ്‌ കോപ്പറേറ്റീവ്‌ സൊസൈറ്റി സെക്രട്ടറി അബ്ദുള്‍ഖാദര്‍, എ വി എം ഹസന്‍കോയ എന്നിവര്‍ സംബന്ധിച്ചു. ടൂര്‍ണമെന്റിലെ സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ നാളെ നടക്കും. വൈകിട്ട്‌ 3.30നാണ്‌ ഫൈനല്‍. കിസ്‌മത്ത്‌ സിനിമയുടെ സംവിധായകന്‍ ഷാനവാസ്‌ കെ ബാവകുട്ടി വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യും.