മാണിക്ക്‌ പണം നല്‍കിയെന്ന്‌ നുണപരിശോധനയിലും തെളിഞ്ഞു

maniതിരു :ധനമന്ത്രി കെഎം മാണിക്ക്‌ പണം നല്‍കുന്നത്‌ കണ്ടെന്ന്‌ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി ശരിയാണെന്ന്‌ നുണപരിശോധനയിലും തെളിഞ്ഞു. കഴിഞ്ഞ 18ന്‌ പോലീസ്‌ ആസ്ഥാനത്തെ ഫോറന്‍സിക്‌ ലാബിലാണ്‌ അമ്പിളിയെ നുണപരിശോധനക്ക്‌ വിധേയനാക്കിയത്‌. ഈ റിപ്പോര്‍ട്ട്‌ ഫോറന്‍സിക്‌ കേസന്വേഷിക്കുന്ന വിജിലന്‍സിന്‌ കൈമാറിയിട്ടുണ്ടു. ഇതോടെ കേരളത്തെ പിടിച്ചുകുലുക്കുന്ന ബാര്‍ക്കോഴ കേസില്‍ നിര്‍ണായകവഴിത്തിരിവാണ്‌ ഉണ്ടായിട്ടുള്ളത്‌.

2014 ഏപ്രില്‍ രണ്ടിന്‌ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ രാജ്‌കുമാര്‍ ഉണ്ണി കെഎം മാണിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി 35 ലക്ഷം രൂപ കൈമാറുന്നത്‌ കണ്ടു എന്നാണ്‌ അന്വിളി മൊഴി നല്‍കിയിരുന്നത്‌. ഈ മൊഴിയാണ്‌ നുണപരിശോധനയിലും ശരിയാണെന്ന്‌ തെളി്‌ഞ്ഞിരിക്കുന്നത്‌.

38 ചോദ്യങ്ങളാണ്‌ നുണപരിശോധനക്ക്‌ വിധേയനായ അന്വിളിയോട്‌ ചോദിച്ചിട്ടുള്ളത്‌. നുണപരിശോധനഫലം കോടതി തെളിവായി സ്വീകരിക്കില്ലങ്ങിലും അന്വേഷണസംഘത്തിന്‌ ഈ ഫലം ഏറ ഗുണം ചെയ്യും. ഇതോടെ ബിജു രമേശിന്റെ ആരോപണങ്ങള്‍ക്ക്‌ ഏറെ വിശ്വസ്യതയും ഉണ്ടായിരിക്കുകയാണ്‌.

ഇതിന്‌ പിന്നാലെ സര്‍ക്കാരിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബിജു രമേശ്‌ വീണ്ടു രംഗത്തെത്തി. എക്‌സൈസ്‌ മന്ത്രി കെ ബാബു നിര്‍ദ്ദേശിച്ചതനുസരിച്ച്‌ ബാര്‍ അസോസിയേഷന്‍ നിരവധി യുഡിഎഫ്‌ എംഎല്‍എമാര്‍ക്ക്‌ പണം നല്‍കിയിട്ടുണ്ടെന്നും അതിന്റ ലിസ്റ്റ്‌ തന്റെ കയ്യിലുണ്ടെന്നുമാണ്‌ ബിജു ആരോപിച്ചത്‌.
കുടുതല്‍ ബാറുടമകള്‍ നുണപരിശോധനക്ക്‌ വിധേയമായാല്‍ മാണിക്കെതിരെയുള്ള കുരുക്ക്‌ കുടുതല്‍ മുറുകുമെന്ന്‌ ഉറപ്പാണ്‌.

Related Articles