Section

malabari-logo-mobile

ബാര്‍ലൈസന്‍സ് :സൂധീരനും ഉമ്മന്‍ചാണ്ടിയും രണ്ടു തട്ടില്‍

HIGHLIGHTS : കേരളത്തിലെ അടച്ചിട്ട നിലവാരം കുറഞ്ഞ 418 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന സര്‍ക്കാര്‍-കെപിസിസി ഏകോപനസമിതയോഗത്തില്‍...

oomman chandy and sudheeranതിരു: കേരളത്തിലെ അടച്ചിട്ട നിലവാരം കുറഞ്ഞ 418 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന സര്‍ക്കാര്‍-കെപിസിസി ഏകോപനസമിതയോഗത്തില്‍ മുഖ്യമന്ത്രിയും കെപിസസി പ്രസിഡന്റും നേര്‍ക്കുനേര്‍.

ടുസ്‌റാറാര്‍ പദവിയുള്ള ഹോട്ടലുകളിലെ ബാറുകള്‍ മാത്രം തുറന്നാല്‍ മതിയെന്നും വന്‍കിട ഹോട്ടലുകള്‍ക്ക് ലൈസന്‍സ് പുതുക്കിയതിന് പിന്നില്‍ വന്‍അഭിമതി നടന്നി്ട്ടുണെന്ന് ആരോപണമുണ്ടെന്നും വിഎം സുധീരന്‍ യോഗത്തില്‍ പറഞ്ഞു. ഇതില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി തങ്ങളല്ലാം ബാര്‍ലോബിയുടെ ആളുക്കാരാണെന്നും ഒരാള്‍ മാത്രം മദ്യവിരുദ്ധനനെന്ന് വരുത്താനുള്ള ശ്രമമാണെന്ന് കുറ്റപ്പെടുത്തി. തങ്ങള്‍ മദ്യലോബിയുടെ വ്യക്താക്കളാണന്ന് ധരിക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും കൂട്ടിച്ചെര്‍ത്തു തീരുമാനങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇതിന് മറുപടി പറയാന്‍ സുധഈരന്‍ തയ്യാറായില്ല.

sameeksha-malabarinews

രണ്ടുതവണയായി മണിക്കുറുകളോളം ചര്‍ച്ചചെയ്തിട്ടും ഈ വിഷയത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ഏകോപനസമിതി്ക്കായില്ല.

നിലവാരമില്ലാത്തതിന്റെ പേരില്‍ അടഞ്ഞുകിടക്കുന്ന ബാറുകള്‍ക്ക് അനുമതിയ നല്‍കുകയും അടുത്ത അബ്കാരിനയം വരുന്നതു വരെ നിലവാരം ഉയര്‍ത്താന്‍ സമയം നല്‍കുകയും ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രി കെ ബാബുവിന്റെയുമടക്കം നിര്‍ദ്ദേശം. എന്നാല്‍ സുധീരന്‍ ഇതിനോട് യോജിച്ചില്ല. 21 വര്‍ഷമായിട്ടും നിലവാരം കൈവരിക്കാത്തവര്‍ക്ക് വീണ്ടും അതിനായി സമയം നല്‍കേണ്ടെന്ന് അദ്ദേഹം വാദിച്ചു.
എന്നാല്‍ സമിതിയിലെ മററംഗങ്ങള്‍ ഇതിരനോട് യോജിച്ചില്ല. അവര്‍ മുഖ്യമന്ത്രിയുടെ വാദത്തോട് യോജിച്ചില്ല.
ഒടുവില്‍ നിയമോപദേശം തേടിയശേഷം വീണ്ടും ചര്‍ച്ചചെയ്യാമെന്ന് നിലാപാടെടുത്ത് യോഗം അവസാനിപ്പിക്കുകയായിരുന്നു
എന്നാല്‍ ഏക്‌സൈസ് ഡിപ്പാര്‍ട്ടമെ്ന്റിലെ ഉന്നതരാകട്ടെ മുഴവന്‍ ബാറുകളും ഘട്ടം ഘട്ടമായി തുറക്കാനാകുമെന്ന ഉറപ്പ് ബാറുടമകള്‍ക്ക് നല്‍കികഴിഞ്ഞുവെന്നാണ് സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!