ഭാരതപുഴയില്‍ അഴുക്ക്‌ ചാലിലെ വെള്ളം; വിബ്രിയോ കോളറയുടെ സാന്നിധ്യം കണ്ടെത്തി

Untitled-1 copyകുറ്റിപ്പുറം: കോളറ റിപ്പോര്‍ട്ട്‌ ചെയ്‌ത കുറ്റിപ്പുറം ടൗണില്‍ നിന്നും ഭാരതപുഴയിലേക്ക്‌ ഒഴുക്കിവിടുന്ന അഴുക്ക്‌ ജലത്തില്‍ നിന്നും ശേഖരിച്ച മൂന്ന്‌ സാംപിളുകളില്‍ നിന്നും കോളറയ്‌ക്ക്‌ കാരണമാകുന്ന വിബ്രിയോ കോളറയുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തി. മൊത്തം 15 ഇടങ്ങളില്‍ നിന്നുമാണ്‌ വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച്‌ പൂക്കോട്‌ കാര്‍ഷിക സര്‍വകലാശാലയിലെ ഫുഡ്‌ ക്വാളിറ്റി അഷ്വറന്‍സ്‌ ലബോറട്ടറിയിലേക്ക്‌ അയച്ചിരുന്നത്‌. പരിശോധനാ ഫലം വന്നതിന്റെ അടിസ്ഥാനത്തില്‍ അടച്ച ഹോട്ടലുകള്‍ ഉപാധികളോടെ നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്‌ടര്‍ എസ്‌.വെങ്കടേസപതി നിര്‍ദേശിച്ചു.
ജൂലൈ 21 ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത അഞ്ച്‌ കേസുകളടക്കം 62 ഡിഫ്‌തീരിയ കേസുകള്‍ ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതില്‍ 17 കേസുകള്‍ സ്ഥിരീകരിച്ചു 5,429 കുട്ടികള്‍ക്കടക്കം ഇതുവരെ 13,6606 പേര്‍ക്ക്‌ ടി.ഡി വാക്‌സിന്‍ നല്‍കിയതായി ഡി.എം.ഒ ഡോ.വി. ഉമര്‍ ഫാറൂഖ്‌ അറിയിച്ചു.