Section

malabari-logo-mobile

പത്തു ബാറുകളുടെ ലൈസന്‍സ്‌; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും

HIGHLIGHTS : തിരു: പത്തു ബാറുകളുടെ ലൈസന്‍സ്‌ അനുവദിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനം.

barതിരു: പത്തു ബാറുകളുടെ ലൈസന്‍സ്‌ അനുവദിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനം. ഇന്ന്‌ തിരുവനന്തപുരത്ത്‌ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്‌.

ഇക്കാര്യത്തില്‍ നിയമോപദേശം തേടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹൈക്കോടതി ഉത്തരവിനെ എതിര്‍ക്കേണ്ടെന്നാണ്‌ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ഇത്‌ സര്‍ക്കാറിന്റെ പ്രതിച്ഛായയെ സാരമായി ബാധിക്കുമെന്നതിനാണ്‌ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്‌.

sameeksha-malabarinews

പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ ഒരു ഫോര്‍സ്‌റ്റാര്‍ ബാറും മൂന്ന്‌ ത്രീസ്‌റ്റാര്‍ ബാറും ഉള്‍പ്പെടെ 10 ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്ന കാര്യം പരിശോധിക്കണമെന്നാണ്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നത്‌.

ബാറുകളുടെ ലൈസന്‍സ്‌ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ നികുതി വകുപ്പ്‌ സെക്രട്ടറിക്കും എക്‌സൈസ്‌ കമ്മീഷണര്‍ക്കും എതിരെ നടപടി എടുക്കേണ്ടി വരുമെന്ന്‌ ഹൈക്കോടതി മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!