ബാര്‍ കോഴ കേസ്‌: മാണി രാജിവെക്കണം;പിണറായി

Untitled-1 copyബാര്‍ക്കോഴ വിവാദത്തില്‍ സര്‍ക്കാര്‍ വിജിലന്‍സ്‌ അന്വേഷം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ധനമന്ത്രി കെ എം മാണി മന്ത്രി സ്ഥാനം രാജിവെക്കണമെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടിറി പിണറായി വിജയന്‍. മന്ത്രി സ്ഥാനത്ത്‌ നിന്ന്‌ മാണി മാറിന്നിന്ന്‌ അന്വേഷണത്തെ നേരിടണമെന്ന്‌ പിണറായി ആവശ്യപ്പെട്ടു. കേസില്‍ ഉമ്മന്‍ചാണ്ടിയുടെയും കെ ബാബുവിന്റെയും പങ്ക്‌ അന്വേഷിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

അതെസമയം വിജിലന്‍സ്‌ അന്വേഷണം പ്രഖ്യാപിച്ചത്‌ യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെയാണെന്നും അന്വേഷണം പ്രഹസനം മാത്രമാവുകയാണെന്നും ബിജു രമേശ്‌. കൂടാതെ കേരള കോണ്‍ഗ്രസില്‍ നിന്നും തനിക്ക്‌ ഭീണഷണിയുണ്ടെന്നും ബിജു പറഞ്ഞു.