Section

malabari-logo-mobile

ബാര്‍ കോഴ കേസ്: മാണിയെ വിജിലന്‍സ് ചോദ്യം ചെയ്യും

HIGHLIGHTS : തിരു: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ എം മാണിയെ വിജിലന്‍സ്

km maniതിരു: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്യും. മാണിയെ ചോദ്യം ചെയ്യുന്നതിന് വിജിലന്‍സ് എസ് പിക്ക് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് മാണിയുടെ ഔദ്യോഗിക വസതിയില്‍ വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മാണിയുടെ വസതിയില്‍ ചെന്ന് കോഴ നല്‍കിയെന്ന് ബിജു രമേശിന്റെ െ്രെഡവര്‍ അമ്പിളിയും നേരത്തെ മൊഴി നല്‍കിയിരുന്നു.

sameeksha-malabarinews

കെ എം മാണി പണം വാങ്ങുന്നത് നേരിട്ട് കണ്ടുവെന്ന് മൊഴി നല്‍കിയിട്ടുള്ളത് ബിജുരമേശിന്റെ െ്രെഡവര്‍ അമ്പിളി മാത്രമാണ്. പണമടങ്ങിയ ബാഗ് രാജ്കുമാര്‍ ഉണ്ണിയില്‍ നിന്നും കെ എം മാണി വാങ്ങുന്നത് പുറത്തുനിന്നും കണ്ടുവെന്നാണ് മൊഴി.

വരാന്തയില്‍ നിന്നും പണം വാങ്ങുന്നത് കണ്ടുവെന്ന് െ്രെഡവര്‍ പറഞ്ഞിരുന്നതായി ബിജുരമേശിന്റെ രഹസ്യമൊഴിയിലും പറയുന്നു. ഈ മൊഴികളുടെ സാധുത പരിശോധിക്കാനാണ് ഔദ്യോഗിക വസതിയായ പ്രശാന്തിനു മുന്നില്‍ പരിശോധന നടത്തിയത്.

പരിശോധനയില്‍ ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് മാണിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 ഏപ്രില്‍ രണ്ടിന് രാവിലെ ബിജുവിന്റെ കാര്‍ ഔദ്യോഗികവസതിയായ പ്രശാന്തില്‍ എത്തിയിരുന്നതായി രേഖപ്പെടുത്തിയ ഗാര്‍ഡ് റൂമിലെ രജിസ്റ്റര്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഇതുകൂടാതെ വീട്ടിനകത്ത് കയറി രാജ്കുമാര്‍ ഉണ്ണി പണം അടങ്ങി ബാഗ് നല്‍കുന്നത് കണ്ടുവെന്നും അമ്പിളിയുടെ മൊഴില്‍ പറഞ്ഞിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!