ബാര്‍ അടച്ചു പാചകവാതക വില്‍പ്പന ഇടിഞ്ഞു

Untitled-1 copyമദ്യവും പാചകവാതകവും തമ്മില്‍ എന്തെങ്ങിലും ബന്ധമുണ്ടോ? പൊതുവെ പറഞ്ഞാല്‍ രണ്ടും കത്തും. എന്നാല്‍ കേരളത്തില്‍ വളരെ അപൂര്‍വ്വമായൊരു പ്രതിഭാസം നടന്നതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കണ്ടെത്തിയിരിക്കുന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ ആറുമാസമാസത്തെ തങ്ങളുടെ പാചകവാതകസിലിണ്ടറുകളുടെ കേരള റീജിയണിലെ വില്‍പ്പനയിലുള്ള കുറവിനെ കുറിച്ചുള്ള പഠനമാണ്‌ കേരളത്തിലെ വിവാദമായ ബാര്‍ അടക്കലുമായി പാചകവാതകത്തെ ബന്ധപ്പിക്കുന്നത്‌. പാചകവാതകത്തിന്റെ വില്‍പന കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ 10 ശതമാനത്തിന്റെ കുറവാണ്‌ കാണുന്നത്‌. ഇതിന്‌ കാരണമായി ഐഓസി കണ്ടെത്തിയത്‌ ആറുമാസമായി കേരളത്തില്‍ 418 ബാറുകള്‍ പൂട്ടിക്കിടക്കുന്നുവെന്നതാണ്‌.

ഐഓസിയുടെ കൊമേര്‍സ്യല്‍ വിഭാഗമാണ്‌ ഇത്‌ കണ്ടത്തെിയത്‌. സാധരാണഗതിയില്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ 12 ആയി നിജപ്പെടുത്തിയപ്പോള്‍ ഇവിയുടെ ഉപഭോഗം കുറയുകയും സബ്‌സിഡിയില്ലാത്ത കൊമേര്‍ഷ്യല്‍ സിലണ്ടറുകളുടെ എണ്ണം കൂടുകയും ചെയ്യുമെന്നായിരുന്ന കണക്കുകൂട്ടിയിരുന്നത്‌. എന്നാല്‍ സംഭിവച്ചത്‌ നേരെ തിരിച്ചായിരുന്നു. വര്‍ഷത്തില്‍ നാലു സിലണ്ടറുകള്‍ മാത്രം ഉപയോഗിച്ച ഗാര്‍ഹിക ഉപഭാക്താക്കളുടെ പാസ്സ്‌ബുക്കുള്‍ കൊമേര്‍ഷ്യല്‍ ആവിശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ തുടങ്ങി.

ബാറുകള്‍ അടച്ചതോടെ അനുബന്ധമായി പ്രവര്‍ത്തിച്ചിരുന്ന നിരവധി ഹോട്ടലുകളിലും രാത്രി ധാബകളിലും കച്ചവടം കുത്തനെ ഇടഞ്ഞു. ഇതിന്‌ പുറമെയാണ്‌ 10 ശതമാനം ബീവറേജ്‌ ഔട്ടലെറ്റുകള്‍ പൂട്ടിയതും ഇത്തരം സ്ഥാപനങ്ങള്‍ക്ക്‌ തിരിച്ചടിയായി. ഇതും എല്‍പിജി ഉപഭോഗത്തിന്‌ തിരച്ചടിയായെന്നാണ്‌ കണ്ടെത്തല്‍