Section

malabari-logo-mobile

പൂട്ടിയ ബാറുകളിലെ മദ്യം സര്‍ക്കാര്‍ ഏറ്റെടുക്കും

HIGHLIGHTS : പൂട്ടിയ ബാറുകളിലെ മദ്യം സര്‍ക്കാര്‍ ഏറ്റെടുക്കും

തിരു: സംസ്ഥാനത്ത് പൂട്ടിയ ബാറുകളിലെ മദ്യം രണ്ടാഴ്ചയ്ക്കുള്ളില്‍ ബെവ്‌കോ ഏറ്റെടുക്കും. എക്‌സൈസ് കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്നാണിത്.

ഏറ്റെടുക്കുന്ന മദ്യം ബെവ്‌കോയുടെ വെയര്‍ഹൗസുകളിലേയ്ക്ക് മാറ്റും. എന്നാല്‍ ബാറുകളില്‍ സ്റ്റോക്കിരിക്കുന്ന ബിയര്‍ ഏറ്റെടുക്കില്ല. പൂട്ടിയ പല ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കായി ലൈസന്‍സിന് അപേക്ഷ നല്‍കിയതിനാലാണിത്.

sameeksha-malabarinews

നേരത്തെ പൂട്ടിയ ബാറുകളിലെ മദ്യം ഏറ്റെടുക്കരുതെന്ന് മുന്‍പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കിയിരുന്നു. അട്ടിമറി സംശയത്തെ തുടര്‍ന്നായിരുന്നു ഇത്. ഏറ്റെടുക്കുന്ന മദ്യം ബിവറേജസ് വഴി വിറ്റഴിക്കുന്നതും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!