Section

malabari-logo-mobile

300 ബാറുകള്‍ പൂട്ടി

HIGHLIGHTS : തിരു: ഹൈക്കോടതി വിധിയെ തുടര്‍ന്ന്‌ സംസ്ഥാനത്തെ ഇരുപത്തിനാല്‌ ഫൈവ്‌സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ള 300 ബാറുകള്‍പൂട്ടി.

Untitled-1 copyതിരു: ഹൈക്കോടതി വിധിയെ തുടര്‍ന്ന്‌ സംസ്ഥാനത്തെ ഇരുപത്തിനാല്‌ ഫൈവ്‌സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ള 300 ബാറുകള്‍പൂട്ടി. ഇന്നലെ രാത്രി 10.30 യോടെ എക്‌സൈസ്‌ ഉദ്യോഗസ്ഥരെത്തി ബാക്കിയുള്ള മദ്യത്തിന്റെ കണക്കെടുത്ത ശേഷമാണ്‌ ബാറുകള്‍ പൂട്ടിയത്‌. അബ്‌കാരി ചട്ടത്തിലെ ഭേദഗതിപ്രകാരം പൂട്ടിയ ബാറുകളിലെ മദ്യശേഖരം ബിവറേജസ്‌ കോര്‍പ്പറേഷനോ മറ്റ്‌ ലൈസന്‍സികള്‍ക്കോ കൈമാറാം. ബാറുകള്‍ പൂട്ടിയതോടെ സംസ്ഥാനത്തെ അഞ്ച്‌ ജില്ലകള്‍ ബാറില്ലാത്ത ജില്ലകളായി മാറി.

അതേസമയം ഹൈക്കോടതി വിധിക്കെതിരായ ബാര്‍ ഉടമകളുടെ അപ്പീല്‍ അടുത്താഴ്‌ചയേ സുപ്രീം കോടതിയുടെ പരിഗണനയ്‌ക്കെത്തു. ഈ ആഴ്‌ചത്തെ അവസാന പ്രവര്‍ത്തി ദിനമായ നാളെ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള സാധ്യത കുറവാണ്‌.

sameeksha-malabarinews

ബാറുകള്‍ അടച്ചു പൂട്ടുന്നതിനാല്‍ ഇടക്കാല ഉത്തരവിലൂടെ സുപ്രീം കോടതി വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കാനുള്ള സാധ്യത കുറവാണെന്നാണ്‌ നിയമ വൃത്തങ്ങളുടെ വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!