Section

malabari-logo-mobile

ബാര്‍കോഴക്കേസ്‌ അന്വേഷണം; സമ്മര്‍ദ്ദമുണ്ടായെന്ന്‌ രമേശ്‌ ചെന്നിത്തല

HIGHLIGHTS : തിരു: ബാര്‍കോഴക്കേസില്‍ തനിക്കും സമ്മര്‍ദ്ദം നേരിടേണ്ടിവന്നതായി ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട്‌ വിജിലന്‍സ്‌ ...

Ramesh-Chennithalaതിരു: ബാര്‍കോഴക്കേസില്‍ തനിക്കും സമ്മര്‍ദ്ദം നേരിടേണ്ടിവന്നതായി ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട്‌ വിജിലന്‍സ്‌ നടത്തിയ അന്വേഷണത്തില്‍ താന്‍ യാതൊരു വിധത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്നും ഈ നിലപാട്‌ കൈക്കൊണ്ടതിന്റെ പേരില്‍ യുഡിഎഫിനുള്ളില്‍ നിന്നും കോണ്‍ഗ്രസിനുള്ളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം തനിക്കി അനുഭവിക്കേണ്ടി വന്നതായും രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ രമേശ്‌ ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്‌.

വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ ഞാന്‍ കണ്ടിട്ടില്ലെന്നും മന്ത്രി എന്ന നിലയില്‍ താനത്‌ കാണേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറയുന്നു. വിന്‍സന്‍ എം പോളിനെ പോലെയുള്ള സത്യസന്ധനും പ്രഗത്ഭനുമായ ഒരു ഉദ്യോഗസ്ഥനാണ്‌ ഈ കേസ്‌ അന്വേഷിച്ചത്‌. അവിടെ പുറമെ നിന്നുള്ള ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും പ്രസക്തിയില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു വെന്നും അദേഹം പറയുന്നു.

sameeksha-malabarinews

കേരളത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു മന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയത്‌ ഇത്രയും വിപുലമായ അന്വേഷണം നടക്കുന്നത്‌. വിജിലന്‍സ്‌ ബാഹ്യസമ്മര്‍ദ്ദങ്ങളോന്നും ഉണ്ടായിരുന്നില്ലെന്ന്‌ ഇതില്‍ നിന്ന്‌ തന്നെ മനസ്സിലാക്കാമെന്നും രമേശ്‌ ചെന്നിത്തല പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടത്‌ കോടതിക്കാണെന്നും ആ റിപ്പോര്‍ട്ട്‌ തള്ളുന്നതും കൊള്ളുന്നതുമെല്ലാം കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!