ബാര്‍ കോഴ കേസ്: മൊഴി ചോര്‍ന്നത് ക്രൈംബ്രാഞ്ച് അന്വേഷിക്കും

ramesh-chennithalaതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജുരമേശിന്റെ െ്രെഡവര്‍ അമ്പിളിയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ഇതു സംബന്ധിച്ച അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഉത്തരവിട്ടു. നുണപരിശോധന ഫലവും കേസ് അന്വേഷണത്തിന്റെ മറ്റ് വിവരങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതിനെതിരേ കടുത്ത അതൃപ്തി കേരള കോണ്‍ഗ്രസ്-എം രേഖപ്പെടുത്തിയിരുന്നു.

വിവരങ്ങള്‍ ചോരുന്നതിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സിന് താക്കീത് നല്‍കുകയും ചെയ്തിരുന്നു. അന്വേഷണ വിവരങ്ങള്‍ പുറത്താകുന്നത് വിജിലന്‍സിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നുണ പരിശോധനാഫലം അമ്പിളി നല്‍കിയ മൊഴി ശരിവെക്കുന്നതായി ഇന്നലെയാണ് (25-05-2015) മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ധനമന്ത്രി കെ.എം മാണിക്ക് ബാറുടമ രാജ്കുമാര്‍ ഉണ്ണി പണം നല്‍കുന്നത് കണ്ടുവെന്ന വാദം ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടാണ് തിങ്കളാഴ്ച പുറത്തുവന്നത്.