Section

malabari-logo-mobile

ബാര്‍ കോഴയില്‍ ചര്‍ച്ചയുടെ ആവശ്യമില്ല;കെഎം മാണി

HIGHLIGHTS : കോട്ടയം: കോട്ടയത്ത് നടന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്റ്റീയറിംഗ് കമ്മറ്റി യോഗത്തില്‍ ബാര്‍ കോഴ വിഷയം ചര്‍ച്ച ചെയ്തില്ല.

mani_868627fകോട്ടയം: കോട്ടയത്ത് നടന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്റ്റീയറിംഗ് കമ്മറ്റി യോഗത്തില്‍ ബാര്‍ കോഴ വിഷയം ചര്‍ച്ച ചെയ്തില്ല. ബാറില്‍ ഒരു കോഴയുമില്ലെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും യോഗത്തിനുശേഷം കെ എം മാണി വാര്‍ത്താ ലേഖകരോട് പറഞ്ഞു. കോഴ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തില്ല. തനിക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും മാണി അവകാശപ്പെട്ടു.

ബാര്‍കോഴ ആരോപണത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടില്ല. അത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്. അതുകൊണ്ടുതന്നെ അത്തരമൊരു കാര്യത്തെ കുറിച്ച് ഇനി ചോദിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ മാണിക്കെതിരെ പിസി ജോര്‍ജ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

ബാര്‍ കോഴവിഷയത്തില്‍ ചര്‍ച്ച വേണമെന്ന ജോര്‍ജിന്റെ ആവശ്യം മാണി തള്ളി. കേവലം ഒരു മണിക്കൂര്‍കൊണ്ട് മാണി യോഗ നടപടികള്‍ അവസാനിപ്പിച്ചു. മാണിയെ പിന്തുണച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കണമെന്ന് ഒരു അംഗം ആവശ്യപ്പെട്ടെങ്കിലും മറ്റുള്ളവര്‍ അത് അംഗീകരിച്ചില്ല. എന്നാല്‍ പാര്‍ട്ടി പ്രമേയം അവതരിപ്പിച്ചെന്നായിരുന്നു മാണിയുടെ പ്രതികരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!