Section

malabari-logo-mobile

ബാര്‍ കോഴക്കേസ്‌ ; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാന്‍ നീക്കം

HIGHLIGHTS : തിരു: ബാര്‍ കോഴക്കേസ്‌ അന്വേഷിക്കുന്ന എഡിജിപി ജേക്കബ്‌ തോമസിനെ തല്‍സ്ഥാനത്തു നിന്ന്‌ മാറ്റാനുള്ള നീക്കം ശക്തമാകുന്നു. സ്ഥാനകയറ്റം നല്‍കിയാണ്‌ അന്വേ...

adgpതിരു: ബാര്‍ കോഴക്കേസ്‌ അന്വേഷിക്കുന്ന എഡിജിപി ജേക്കബ്‌ തോമസിനെ തല്‍സ്ഥാനത്തു നിന്ന്‌ മാറ്റാനുള്ള നീക്കം ശക്തമാകുന്നു. സ്ഥാനകയറ്റം നല്‍കിയാണ്‌ അന്വേഷണ സംഘത്തില്‍ നിന്ന്‌ മാറ്റുന്നത്‌. ഇക്കാര്യത്തില്‍ ഇന്ന്‌്‌ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

എഡിജിപി ജേക്കബ്‌ തോമസ്‌ നേതൃത്വം നല്‍കിയ അന്വേഷണ സംഘമാണ്‌ മാണിയെ ഒന്നാം പ്രതിയാക്കി കേസ്‌ എടുത്തത്‌. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുടെ ആവശ്യപ്രകാരമായിരുന്നു ജേക്കബ്‌ തോമസിനെ വിജിലന്‍സില്‍ എഡിജിപിയായി നിയമിച്ചത്‌.

sameeksha-malabarinews

ബാറുടമകള്‍ മാണിക്കെതിരായ തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതോടെയാണ്‌ എഡിജിപിയെ മാറ്റാനുള്ള നീക്കം സജീവമായത്‌. ബിജു രമേശ്‌ വിജിലന്‍സിന്‌ നല്‍കാനിരുന്ന തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ധമന്ത്രി കെ എം മാണിക്ക്‌ പണം നല്‍കിയതിന്റെ കണക്കുകള്‍ വ്യക്തമാക്കുന്ന ബാറുടമകളുടെ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. കൊച്ചി പാലാരിവട്ടത്തെ ഹോട്ടലില്‍ ചേര്‍ന്ന ബാര്‍ അസോസിയേഷന്റെ സ്‌റ്റിയറിംഗ്‌ കമ്മിറ്റി യോഗത്തിന്റെ രണ്ടര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ്‌ പുറത്തുവന്നിരിക്കുന്നത്‌.

30 കോടി രൂപയാണ്‌ മാണിക്ക്‌ നല്‍കാന്‍ നിശ്ചയിച്ചിരുന്നതെന്നാണ്‌ ബാറുടമകളുടെ സംഭാഷണത്തില്‍ വ്യക്തമാകുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!