Section

malabari-logo-mobile

ബാര്‍ കോഴ: കെ എം മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു

HIGHLIGHTS : തിരു: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. ബാറുകള്‍ തുറക്കാനായി ഉടമകളില്‍ നിന്ന്‌ 50 ല...

Untitled-1 copyതിരു: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. ബാറുകള്‍ തുറക്കാനായി ഉടമകളില്‍ നിന്ന്‌ 50 ലക്ഷം രൂപ കോഴ വാങ്ങിയതിനാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. വിജിലന്‍സ്‌ എസ്‌പിഎസ്‌ സുകേശനാണ്‌ കേസിന്റെ അന്വേഷണ ചുമതല.

ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ നേതാവ്‌ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ മാണിക്കെതിരെ കേസെടുത്തിരിക്കുന്നത്‌. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ മാണിക്കെതിരെ കേസെടുക്കുന്നതിന്‌ തെളിവ്‌ ലഭിച്ചതായി വിജിലന്‍ അറിയിച്ചു. മാണിക്കെതിരെ കേസെടുക്കാമെന്ന്‌ കഴിഞ്ഞ ദിവസം വിജിലന്‍സ്‌ നിയമോപദേശം ലഭിച്ചിരുന്നു. ബാര്‍ കേസില്‍ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും മൊഴിയെടുക്കുന്നത്‌ തുടരുമെന്നും വിജിലന്‍സ്‌ നേരത്തെ അറിയിച്ചിരുന്നു.

sameeksha-malabarinews

നേരത്തെ അമ്പിളിയുടെ മൊഴി വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല എന്നാണ്‌ നേരത്തെ വിജിലന്‍സ്‌ വ്യക്തമാക്കിയിരുന്നത്‌. മാണിക്കെതിരെ കേസെടുക്കുന്നതിനുള്ള തെളിവുകള്‍ ഡ്രൈവറുടെ മൊഴിയില്‍ നിന്ന്‌ ലഭിച്ചിട്ടുണ്ടെന്നാണ്‌ കരുതപ്പെടുന്നത്‌. മാണിക്ക്‌ പണം നല്‍കാന്‍ പോയ ബാര്‍ അസോസിയേഷന്‍ പ്രതിനിധികളെ താനാണ്‌ കാറില്‍ കൊണ്ടുപോയതെന്നും മന്ത്രിയെ കാണാന്‍ പോകുമ്പോള്‍ ഇവരുടെ കൈയില്‍ ഒരു പെട്ടിയുണ്ടായിരുന്നെന്നും അമ്പിളി മൊഴി നല്‍കിയിരുന്നു. പെട്ടിക്കുള്ളില്‍ 35 ലക്ഷം രൂപയാണെന്ന്‌ ഇവരുടെ സംസാരത്തില്‍ നിന്ന്‌ തനിക്ക്‌ മനസിലായതായും തിരിച്ചു വരുമ്പോള്‍ ഇവരുടെ കൈയില്‍ പെട്ടിയില്ലായിരുന്നെന്നും മൊഴിയിലുണ്ട്‌.

ബാര്‍കോഴ ആരോപണത്തില്‍ മാണിക്കെതിരെ കേസെടുക്കുന്നത്‌ സംബന്ധിച്ച്‌ വിജിലന്‍സിന്‌ തീരുമാനമെടുക്കാമെന്ന്‌ ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. മാണിക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ കിട്ടി ഒരാഴ്‌ചയ്‌ക്കകം വിജിലന്‍സ്‌ ഡയറക്ടര്‍ തീരുമാനം എടുക്കണമെന്നും വിജിലന്‍സ്‌ ഡയറക്ടര്‍ സ്വതന്ത്രമായി ഇക്കാര്യത്തില്‍ തീരുമനമെടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. രാഷ്ട്രീയ ഇടപെടല്‍ വിജിലിന്‍സ്‌ ഡയറക്ടറുടെ തീരുമാനത്തില്‍ ഉണ്ടാവരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. വിജിലന്‍സ്‌ കേസന്വേഷണത്തില്‍ എന്ത്‌ തീരുമാനവും എടുക്കാമെന്നും കേസന്വേഷണത്തില്‍ ആഭ്യന്തരവകുപ്പ്‌ ഇടപെടില്ലെന്നും ആഭ്യന്ത്രമന്ത്രി രമേശ്‌ ചെന്നിത്തലയും പറഞ്ഞിരുന്നു.

അതെസമയം ബാര്‍ കോഴി കേസില്‍ തന്നെ പ്രതിചേര്‍ത്തത്‌ രാഷ്ട്രീയ ഗൂഡാലോചനയാണെന്നും അന്വേഷണം നടത്തിയാല്‍ നിജസ്ഥിതി ബോധ്യമാകുമെന്നും കെ എം മാണി പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക്‌ നടക്കട്ടെ , അന്വേഷണത്തില്‍ സത്യം പുറത്ത്‌ വരും. അത്‌ തന്നെയാണ്‌ എല്ലാവര്‍ക്കും വേണ്ടതെന്നും മാണി പറഞ്ഞു.

അതെസമയം മാണിക്കെതിരെ കേസെടുത്ത വിജിലന്‍സിന്റെ തീരുമാനം സ്വാഹതാര്‍ഹമാണെന്ന്‌ ബാര്‍ അസോസിയേഷന്‍ നേതാവ്‌ ബിജു രമേശ്‌ പറഞ്ഞു.

മാണിക്ക്‌ സ്ഥാനത്ത്‌ തുടരാന്‍ അര്‍ഹതയില്ലെന്നും അദേഹം രാജിവയ്‌ക്കണമെന്നും കെഎം മാണിയെ മന്ത്രിസഭയില്‍ നിന്ന്‌ പുറത്താക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!