ബാര്‍ കോഴ;മാണി പണം വാങ്ങിയതിന്‌ സാഹചര്യത്തെളിവെന്ന്‌ വിജിലന്‍സ്‌

KM-Maniതിരു: ബാര്‍ കോഴ കേസില്‍ വിജിലന്‍സ്‌ സംഘം അന്വേഷണ റിപ്പോര്‍ട്ട്‌ തയ്യാറാക്കി. കെഎം മാണി പണം വാങ്ങിയതില്‍ തെളിവുണ്ടെന്നാണ്‌ സൂചന. റിപ്പോര്‍ട്ടിന്‍ മേല്‍ വിജിലന്‍സ്‌ എസ്‌പി ഇന്ന്‌ നിയമോപദേശം തേടും. നിയമോപദേശം ലഭിച്ച്‌ 2 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും.

പണം അക്കൗണ്ടില്‍നിന്ന്‌ പിന്‍വലിച്ചതിന്റെ രേഖകകള്‍ വിജിലന്‍സിന്‌ ലഭിച്ചു. അസോസിയേഷന്‍ യോഗത്തില്‍ മിനിട്‌സും രേഖകളും തെളിവുകളുടെ പട്ടികയില്‍ സാക്ഷിമൊഴിയും അതിനെ സാധൂകരിക്കുന്ന ശാസ്‌ത്രീയ പരിശോധനാ റിപ്പോര്‍ട്ടും ഇടപാട്‌ ശരിവെക്കുന്നു. കോഴ നല്‍കിയെന്ന്‌ ബിജു രമേശ്‌ വെളിപ്പെടുത്തിയ ദിവസമാണ്‌ മാണി, രാജ്‌കുമാര്‍ ഉണ്ണി, ഡ്രൈവര്‍ അമ്പിളി എന്നിവര്‍ ഒരേ ടവര്‍ ലൊക്കേഷനിലായിരുന്നു. ഇവരുടെ വാഹനം മന്ത്രി മാണിയുടെ വസതിയിലേക്ക്‌ പോയതിനും തെളിവുകളുണ്ട്‌. റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌.

അതെസമയം ബാര്‍കോഴ കേസിലെ മൊഴികളൊക്കെയും മദ്യകച്ചവടക്കാരന്റെയും ഡ്രൈവറുടെയും താത്‌പര്യങ്ങളാണെന്ന്‌ കെ എം മാണി പറഞ്ഞു. വിപുലമായ അന്വേഷണം നടക്കട്ടേയെന്നും അന്വേഷണത്തെ തടസ്സപ്പെടുത്തുന്നത്‌ ശരിയല്ലെന്നും മാണി പറഞ്ഞു.