ബാര്‍-കോഴ കേസ്: അന്വേഷമം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മാണി

KM-Maniകൊച്ചി: ബാര്‍ കോഴ കേസില്‍ നടക്കുന്ന അന്വേഷണം വേഗത്തില്‍ തീര്‍ക്കണമെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. എല്ലാ മേഖലയിലും അഴിമതിയുണ്ടെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ അഭിപ്രായം ശരിയാണെന്നും മാണി പറഞ്ഞു. വിദേശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ മാണി കൊച്ചിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

രാഷ്ട്രീയ രംഗത്തും ഉദ്യോഗസ്ഥ തലത്തിലും ഒക്കെ അഴിമതിയുണ്ട്. അത് പുതിയ കാര്യമല്ല. അഴിമതി ഇല്ലാതാക്കുകയാണ് വേണ്ടത്. അഴിമതി ആരോപണം ഉയര്‍ന്നെന്ന് കരുതി ആരും കുറ്റക്കാരാവുന്നില്ല. അന്വേഷണം നടത്തി എത്രയും വേഗം സത്യം പുറത്തു കൊണ്ട് വരികയാണ് വേണണ്ടതെന്നും മാണി പറഞ്ഞു.

കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയാനില്ല. അതേസമയം, പരസ്യ പ്രസ്താവനകള്‍ എല്ലാ പാര്‍ട്ടികളും ഒഴിവാക്കുന്നതാണ് പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. കിലോയ്ക്ക് 180 രൂപ നിരക്കില്‍ റബ്ബര്‍ സംഭരണം ജൂണില്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.