Section

malabari-logo-mobile

ബാര്‍ കോഴ: മാണിയുടെ ഔദ്യോഗിക വസതിയില്‍ വിജിലന്‍സ് പരിശോധന

HIGHLIGHTS : തിരുവനന്തപും: ബാര്‍ കോഴ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിയുടെ

KM-Maniതിരുവനന്തപും: ബാര്‍ കോഴ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിയുടെ ഒദ്യോഗിക വസതിയില്‍ വിജിലന്‍സ് പരിശോധന നടത്തി. മാണി പണം വാങ്ങുന്നത് കണ്ടുവെന്ന് ബിജുരമേശിന്റെ െ്രെഡവറുടെ മൊഴിയുടെ സാധുത തേടിയാണ് പരിശോധന നടത്തിയത്.

കെ എം മാണി പണം വാങ്ങുന്നത് നേരിട്ട് കണ്ടുവെന്ന് മൊഴി നല്‍കിയിട്ടുള്ളത് ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളി മാത്രമാണ്. പണമടങ്ങിയ ബാഗ് രാജ്കുമാര്‍ ഉണ്ണിയില്‍ നിന്നും കെ എം മാണി വാങ്ങുന്നത് പുറത്തുനിന്നും കണ്ടുവെന്നാണ് മൊഴി.

sameeksha-malabarinews

വരാന്തയില്‍ നിന്നും പണം വാങ്ങുന്നത് കണ്ടുവെന്ന് ഡ്രൈവര്‍ പറഞ്ഞിരുന്നതായി ബിജുരമേശിന്റെ രഹസ്യമൊഴിയിലും പറയുന്നു. ഈ മൊഴികളുടെ സാധുത പരിശോധിക്കാനാണ് ഔദ്യോഗിക വസതിയായ പ്രശാന്തിനു മുന്നില്‍ പരിശോധന നടത്തിയത്.

അമ്പിളി പറയുന്ന സ്ഥലത്തു നിന്നാല്‍ പണം വാങ്ങുന്നത് കാണാന്‍ സാധിക്കുമോയെന്നായിരുന്നു എസ് പി സുകേശന്റെ നേതൃത്വത്തില്‍ നടന്ന പരിശോധന. പരിശോധനയെ കുറിച്ച് പ്രതികരിക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!