Section

malabari-logo-mobile

മാണിക്ക് തിരിച്ചടി; ബാര്‍ കോഴക്കേസില്‍ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

HIGHLIGHTS : തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് തിരിച്ചടി. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. കേസില്‍ സര്‍...

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് തിരിച്ചടി. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. കേസില്‍ സര്‍ക്കാറിന്റെ അനുമതിയോടെ തുടരന്വേഷണം നടത്താനും കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണം പൂര്‍ണമല്ലെന്നും അതുകൊണ്ട് റിപ്പോര്‍ട്ട് തള്ളുകയാണെന്നും കോടതി പറഞ്ഞു.

പൂട്ടിയ ബാറുകള്‍ തുറക്കാനായി ധനമന്ത്രിയായിരുന്ന കെ എം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ബാറുടമയായ ബിജു രമേശിന്റെ ആരോപണത്തെ തുടര്‍ന്നാണ് 2014 ഡിസംബറില്‍ കെ എം മാണിയെ പ്രതിയാക്കി ബാര്‍കോഴക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

sameeksha-malabarinews

കേസില്‍ അന്വേഷണഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി കോടതി കണ്ടെത്തി. പുനരന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 10 ന് മുന്‍പ് സര്‍ക്കാര്‍ അനുമതി വാങ്ങാനാണ് വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!