നാളെ മുതല്‍ ഫൈവ്‌ സ്റ്റാറില്‍ നിന്നുമാത്രം കുടിച്ചാല്‍ മതി

Untitled-1 copyതിരു: സര്‍ക്കാര്‍ മദ്യനയം ഹൈക്കോടതി ശരിവെച്ചു. നാളെ മുതല്‍ സംസ്ഥാനത്ത്‌ ഫൈവ്‌സ്റ്റാര്‍ ബാറുകള്‍ മാത്രം . ഫോര്‍സ്‌റ്റാര്‍ ഹെറിറ്റേജ്‌ ബാറുകള്‍ക്ക്‌ നല്‍കിയ സിംഗിള്‍ ബഞ്ച്‌ വിധി റദ്ദാക്കി. മദ്യപിക്കുക എന്നത്‌ പൗരന്റെ മൗലികാവകാശമല്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്ത്‌ ആകെ 24 ഫൈവ്‌സ്റ്റാര്‍ ബാറുകളാണ്‌ ഉള്ളത്‌.

അതെസമയം ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുടരും. ബാറുടമകള്‍ നാളെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകും.