Section

malabari-logo-mobile

ബാര്‍ കോഴ കേസില്‍ കെ ബാബുവിനെതിരെ അന്വേഷണമില്ല

HIGHLIGHTS : തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനു 10 കോടി രൂപ കോഴ നല്‍കിയെന്ന ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍

downloadതിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനു 10 കോടി രൂപ കോഴ നല്‍കിയെന്ന ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉടന്‍ അന്വേഷണം വേണ്ടെന്നു വിജിലന്‍സ് തീരുമാനിച്ചു.

ബാബുവിന് കോഴ നല്‍കിയെന്നു ബിജു രമേശ് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയുടെ പകര്‍പ്പ് ബുധനാഴ്ച വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ആരോപണത്തില്‍ ഉടനടി പ്രത്യേക അന്വേഷണം വേണ്ടെന്നാണു വിജിലന്‍സ് തീരുമാനം. നിലവിലുള്ള അന്വേഷണത്തോടൊപ്പം ഇക്കാര്യവും പരിശോധിക്കാമെന്നാണു വിജിലന്‍സ് നിലപാട്.

sameeksha-malabarinews

അതേസമയം, ബിജു രമേശിന്റെ രഹസ്യമൊഴിയെക്കുറിച്ചു വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മൊഴിയില്‍ പുതിയ കാര്യങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്നു പരിശോധിച്ച ശേഷം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്ന കാര്യം വിജിലന്‍സ് പരിഗണിക്കും.

ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായുളള ഫീസ് വര്‍ധിപ്പിക്കുന്നത് ഒഴിവാക്കുന്നതിനായി ബാബുവിന് 10 കോടി രൂപ കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശ് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴി. തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ബിജു രമേശ് മാര്‍ച്ച് 30 നു നല്‍കിയ രഹസ്യമൊഴിയിലാണ് ഇക്കാര്യം പറയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!