Section

malabari-logo-mobile

ബാര്‍കോഴ അന്വേഷണം അട്ടിമറിക്കുന്നു; അന്വേഷണ ഉദ്യോഗസ്ഥന്‌ ഡിജിപി പദവി

HIGHLIGHTS : തിരു: ബാര്‍ കോഴ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു. ബാര്‍കോഴ അന്വേഷണച്ചുമതലയില്‍ ഉണ്ടായിരുന്ന വിജിലന്‍സ്‌ എഡിജിപി ജേക്കബ്‌ തോമസിന്‌ ഡിജി...

1421822444-9807തിരു: ബാര്‍ കോഴ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു. ബാര്‍കോഴ അന്വേഷണച്ചുമതലയില്‍ ഉണ്ടായിരുന്ന വിജിലന്‍സ്‌ എഡിജിപി ജേക്കബ്‌ തോമസിന്‌ ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കിയാണ്‌ ചുമതലയില്‍ നിന്ന്‌ മാറ്റിയത്‌.

മന്ത്രിസഭായോഗത്തിലാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌. അതേസമയം, ജേക്കബ്‌ തോമസിന്‌ പുതിയ എന്തു തസ്‌തിക നല്‍കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജേക്കബ്‌ തോമസിന്‌ വിജിലന്‍സില്‍ നിന്ന്‌ മാറേണ്ടി വരും. സ്ഥാനക്കയറ്റം സ്‌ക്രീനിംഗ്‌ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ്‌ എന്നാണ്‌ വിശദീകരണം.

sameeksha-malabarinews

ജേക്കബ്ബ്‌ തോമസിനൊപ്പം ഋഷിരാജ്‌ സിംഗ്‌, അരുണ്‍ കുമാര്‍ സിന്‍ഹ, ലോക്‌നാഥ്‌ ബെഹറ എന്നിവര്‍ക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!