കോട്ടുമല ബാപ്പു മുസ്ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്തയുടെ പ്രമുഖ നേതാവുമായ കോട്ടുമല ബാപ്പു മുസ്ലിയാര്‍ അന്തരിച്ചു.65 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇസ്ലാമിക  പണ്ഡിതനായ ബാപ്പു മുസ്ലിയാര്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയാണ്. സുപ്രഭാതം ദിനപത്രത്തിന്റെ ചെയര്‍മാനാണ്. മയ്യത്ത് നമസ്കാരം നാളെ രാവിലെ ഒമ്പതിന്  മലപ്പുറം കോട്ടുമല കോംപ്ളക്സില്‍