അങ്കോളയില്‍ ഇസ്ലാം മതം നിരോധിച്ചു

Angola Bans Islam Destroys Mosquesയുവാണ്ട: അങ്കോള എന്ന രാജ്യത്ത് ഇസ്ലാം മതം നിരോധിച്ചു. ഒരു അസാധാരണമായ തീരുമാനത്തിലൂടെയാണ് ലോകത്താദ്യമായി ഒരു രാജ്യം ഇസ്ലാം മതം നിരോധിക്കുന്നത്. അങ്കോളയിലെ ദേശീയ മാധ്യമങ്ങളാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇനിയൊരു പ്രഖ്യാപനം ഉണ്ടാകുന്നതുവരെ രാജ്യത്ത് ഇസ്ലാം മതം അനുവദനീയമല്ലെന്നാണ് അവിടത്തെ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്തുകൊണ്ടാണ് ഇത്രയും കടുത്ത തീരുമാനം എടുത്തതെന്ന് ഇതു വരെ വ്യക്തമായിട്ടില്ല. ഇസ്ലാം മതം നിരോധിക്കുന്നതിന്റെ ഭാഗമായി പള്ളികള്‍ കഴിഞ്ഞ ആഴ്ച മുതല്‍ തന്നെ അടച്ചു പൂട്ടാന്‍ തുടങ്ങിയിരുന്നു. പല പള്ളികളാടെയും മിനാരങ്ങള്‍ തകര്‍ത്തിട്ടുണ്ട്. രാജ്യത്തെ മുസ്ലീം പള്ളികളുടെ പട്ടിക തയ്യാറാക്കി അവ അടച്ചിടാന്‍ നോട്ടീസ് നല്‍കി കഴിഞ്ഞു.
തെക്കേ ആഫ്രിക്കന്‍ രാജ്യമായ അങ്കോളയില്‍ പ്രദദേശിക മതങ്ങളില്‍ വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. ഇവിടെ 38 ശതമാനം ക്രിസ്ത്യാനികള്‍ ഉണ്ട്. ഒരു ലക്ഷത്തില്‍ താഴെ ഇസ്ലാം മത വിശ്വാസികളാണ് ഇവിടെയുള്ളത്. 1975 ല്‍ സ്വതന്ത്ര രാജ്യമായ അങ്കോളയില്‍ രണ്ട് കോടിയില്‍ പരം ജനങ്ങള്‍ താമസിക്കുന്നു. ഇസ്ലാം മത വിശ്വാസികളില്‍ ഭൂരിഭാഗവും പശ്ചിമ ആഫ്രിക്കയില്‍ നിന്നും ലബനനില്‍ നിന്നും ഉള്ളവരാണ്.