ഫെബ്രുവരി 7 ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി :നോട്ട് നിരോധനം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുക, കിട്ടാക്കടം തിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി ഏഴിന് അഖിലേന്ത്യാതലത്തില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ഏഴുലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരുമാണ് പണിമുടക്കുന്നത്.

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍ (എഐബിഇഎ), ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്‍ (എഐബിഒഎ), ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഇഎഫ്ഐ) എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.