ഇന്ന്‌ അഖിലേന്ത്യ ബാങ്ക്‌ പണിമുടക്ക്‌

Untitled-2 copyദില്ലി: ഇന്ന്‌ അഖിലേന്ത്യ വ്യാപകമായി ബാങ്ക്‌ ജീവനക്കാര്‍ പണിമുടക്കുന്നു. പത്ത്‌ ലക്ഷത്തോളം ജിവനക്കാര്‍ പണിമുടക്ക്‌ സമരത്തില്‍ പങ്കാളികളാകുമെന്ന്‌ ബാങ്ക്‌ ജീവനക്കാരുടെ സംഘടനകളുടെ കോ ഓര്‍ഡിനേഷനായ യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യുണിയന്‍ അറിയിച്ചു.

സേവന വേതന കരാര്‍ പുതെക്കണെമെന്നാവിശ്യപ്പെട്ടാണ്‌ സമരം.

ഡിസംബര്‍ രണ്ട്‌ മുതല്‍ കേരളമുള്‍പ്പെട്ട സൗത്ത്‌ റീജ്യണില്‍ വീണ്ടും പണിമുടക്കം നടത്തുമെന്ന്‌ സംഘടനകള്‍ അറിയിച്ചു.