തലശ്ശേരിയില്‍ സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ്‌ ബാങ്ക്‌ ജീവനക്കാരി മരിച്ചു

Untitled-1 copyകണ്ണൂര്‍: തലശ്ശേരിയില്‍ സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ്‌ ബാങ്ക്‌ ജീവക്കാരി മരണപ്പെട്ടു. ഐഡിബിഐ ബങ്കിലെ ജീവനക്കാരിയാണ്‌ ഇവിടുത്തെ സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ്‌ തല്‍ക്ഷണം മരിച്ചത്‌. തലശ്ശേരി പുന്നോല്‍ വില്‍ന വിനോദാണ്‌ മരിച്ചത്‌.

ബാങ്കില്‍ വെച്ച്‌ തോക്ക്‌ വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ അപകടം സംഭവിച്ചതാകാമെന്നാണ്‌ പ്രാഥമക നിഗമനം. കസ്റ്റഡിയിലെടുത്ത സുരക്ഷാ ജീവനക്കാരനെ ചോദ്യം ചെയ്‌തുവരികയാണ്‌.